Ticker

6/recent/ticker-posts

ട്രാൻസ് ജെൻഡറിന് നേരെ അക്രമം രക്ഷക്കെത്തി പൊലീസ് രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട്ട്രാൻസ് ജെൻഡറിന് നേരെ അക്രമം. രക്ഷക്കെത്തി പൊലീസ്. രണ്ട് പേരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
സഹോദരനും സഹോദരൻ്റെ സുഹൃത്തായ രതീഷുമാണ് ഹോസ്ദുർഗ് പൊലീസിൻ്റെ പിടിയിലായത്.
വീട്ടിൽ കയറി അക്രമം നടത്തുകയായിരുന്നു. വസ്ത്രങ്ങൾ ഉൾപെടെ വലിച്ചു കീറി
 അക്രമം തുടർന്നതോടെ പൊലീസിൻ്റെ
സഹായം തേടുകയായിരുന്നു.
പൊലീസെത്തി രക്ഷപ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ട് വന്നു. തുടർന്ന് വനിത പൊലീസിൻ്റെ സഹായത്തോടെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്
പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Reactions

Post a Comment

0 Comments