Ticker

6/recent/ticker-posts

വീട്ടിൽ നിന്നും ജോലിക്ക് പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും ജോലിക്ക് 
പോയ ഭാര്യയെ
 കാൺമാനില്ലെന്ന ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ മുതൽ കാണാതായെന്നാണ് പരാതി.
പരപ്പ പള്ളത്തുമലയിലെ ബിന്ദു 39 
വിനെയാണ് കാണാതായത്. ഭർത്താവ് ടി. രാഘവൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. കരിന്തളം തോളേനിയിൽ
വാർപ്പിൻ്റെ പണിക്ക് പോയതായിരുന്നു.
കനകപ്പള്ളി വീട്ടിയാടിയിലെ ഓട്ടോ
ഡ്രൈവർ വേണുവിൻ്റെ ഒപ്പം പോയതായി സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.

Reactions

Post a Comment

0 Comments