കാഞ്ഞങ്ങാട്:
പൊലീസിനെ കണ്ട് ഉപേക്ഷിച്ച ഓട്ടോ റിക്ഷയും പൂഴി ചാക്കുകളും കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പ്രതിക്കെതിരെ പൊലീസ് മോഷണ കുറ്റത്തിന് കേസെടുത്തു.ബേക്കൽ പുഴയിൽ നിന്നും വാരിയ മണൽ ചാക്കുകളിൽ നിറച്ച് ഓട്ടോയിൽ കയറ്റി കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ബേക്കൽ പൊലീസിനെ കണ്ടതോടെ തല്ലാണി, മലാം കുന്ന് റോഡിൽ ഓട്ടോയും പൂഴിയും ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു.
0 Comments