പാണത്തൂർ പുള്ളിക്കല്ല് പുത്തൂരടുക്കം ചെനിയൻ നായ്കിൻ്റെ മകൾ പി.സി. മീനാക്ഷി 47യാണ് അറസ്ററിലായത്.
ഇന്ന് ഉച്ചക്ക് 12 ന് കാസർകോട് ഇ ഐ ഐ ബി ഇൻസ്‌പെക്ടർ സുബിൻ രാജിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോൺക്രീറ്റ് വീട് പരിശോധിച്ചതിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
കിടപ്പുമുറിയിൽ കഞ്ചാവ് സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു.
കാസർകോട് എക്സൈസ് എൻ ഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും പാർട്ടിയും ആണ് അറസ്റ്റ് ചെയ്തത്. ഇ ഐ , ഐ ബി കാസർകോട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എം. വി. സുധീന്ദ്രൻ പ്രിവന്റിവ് ഓഫീസർ മാരായ രവീന്ദ്രൻ എം കെ, മുഹമ്മദ് കബീർ ബി എസ് എക്സൈസ് എൻ ഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്വാഡിലെ അസിൻ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി കെ വി സുരേഷ്, പ്രിവൻ്റീവ് ഓഫീസർ പ്രസാദ് എം എം , ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ റീന വി , സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് കെ വി, പ്രശാന്ത് കുമാർ എ വി , ശൈലേഷ് കുമാർ പി എന്നിവർ പരിശോധയിൽ പങ്കെടുത്തു.
0 Comments