Ticker

6/recent/ticker-posts

ബൈക്കിൽ സഞ്ചരിക്കവെ ബുള്ളറ്റിന് മുകളിൽ കണ്ട ഹെൽമറ്റിനോട് പൂതി, മോഷണം ഒപ്പിയെടുത്ത് സി.സി.ടി.വി

കാഞ്ഞങ്ങാട്: മോട്ടോർബൈക്കിൽ സഞ്ചരിക്കവെ ബുള്ളറ്റിന് മുകളിൽ കണ്ട ഹെൽമറ്റിനോട് പൂതി. പിന്നെ ഒന്നും നോക്കിയില്ല
ബൈക്കിൽ നിന്നും ഇറങ്ങിയ മോഷ്ടാവ് ബുള്ളറ്റിന് മുകളിൽ സൂക്ഷിച്ചിരുന്ന 3500 രൂപ വില വരുന്ന ഹെൽമറ്റുമായി കടന്നു കളഞ്ഞു. എന്നാൽ തൊട്ടടുത്ത സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറ
മോഷണം എല്ലാം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
ഹെൽമറ്റ് മോഷ്ടാവിനെ തിരയുകയാണ് പൊലീസും ഉടമയും.
 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കോവ്വൽപ്പള്ളി ലേറ്റസ്റ്റ് പത്രം ഓഫീസിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിൽ നിന്നുമാണ് റോയൽ എൻഫീൽഡ് കമ്പനിയുടെ ഹെൽമെറ്റ്‌ മോഷ്ടിച്ചു കൊണ്ടുപോയത്.
മുണ്ടുടുത്ത്‌ ഹെൽമെറ്റ്‌ ധരിച്ചെത്തിയ മധ്യവയസ്കൻ എന്ന് തോന്നിപ്പിക്കുന്ന മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മോഷ്ടാവ് ബൈക്കിൽ വന്നു നിന്നശേഷം ഇറങ്ങിവന്ന് ഹെൽമെറ്റ്‌ മോഷ്ടിച്ച് കടന്നുകളയുന്ന ദൃശ്യം പത്രം ഓഫീസിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 
കാഞ്ഞങ്ങാട് സൗത്തിൽ താമസിക്കുന്ന സജി വർഗീസിൻ്റെ ഹെൽമറ്റാണ് മോഷണം പോയത്.
 നഗരപരിസരത്ത് ഹെൽമെറ്റ്‌ മോഷണം പതിവായിട്ടുണ്ടെന്ന് പരാതി ഉയർന്നു.
  മോഷ്ടാവിനെ പിടികൂടണമെന്നാവശ്യപെട്ട് ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി.
Reactions

Post a Comment

0 Comments