കാഞ്ഞങ്ങാട്:സൗദി അറേബ്യയിൽ മരിച്ച
നിലയിൽ കണ്ടെത്തിയ ലാബ് ടെക്നീഷ്യയായ യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചയോടെ
പരപ്പ പുലിയൻ കുളത്തെ വീട്ടിൽ മൃതദേഹം എത്തിക്കുകയായിരുന്നു. പുലിയം കുളത്തെ
രതീഷിന്റെ ഭാര്യ ചിപ്പിയുടെ മൃതദേഹമാണ് എത്തിച്ചത്.
രാവിലെ കോഴിക്കോട് എയർപോർട്ടിൽ എത്തിച്ച മൃതദേഹം തുടർന്ന് ആംബുലൻസ് മാർഗം
പുലിയൻകുളത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു.
പൊതു ദർശനം പൂർത്തിയായ ശേഷം കാലിച്ചാനടുക്കം പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. ഒട്ടേറെ പേർ വീട്ടിൽ എത്തി.
0 Comments