കാഞ്ഞങ്ങാട്: ഗൾഫുകാരൻ്റെ ഭാര്യയായ യുവതിയെ
മയക്ക് മരുന്ന് നൽകി ബലാൽസംഗം ചെയ്തു. ഭർതൃമതിയെ
പീഡിപ്പിച്ച യുവാവിനും പീഡനത്തിന് ഒത്താശയും സഹായവും ചെയ്ത ദമ്പതികൾക്ക് എതിരെയും ഹോസ്ദുർഗ്
പൊലീസ് കേസെടുത്തു.
കടപ്പുറം സ്വദേശി രാഹുൽ , ഒത്താശ ചെയ്ത രാജൻ,ഭാര്യ മിനി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ആവിക്കര ഭാഗത്തെ വാടക വീട്ടിലായിരുന്നു പീഡനം.
രാജനും ഭാര്യയും താമസിക്കുന്ന ക്വാർട്ടേഴ്സിൽ വച്ചാണ് ഭർതൃമതിയെ പീഡനത്തിനിരയാക്കിയത്. ഭർത്താവ് ഗൾഫിലുള്ള യുവതിയാണ് പീഡനത്തിനിരയായത്. നേരത്തെ രാജൻ യുവതിയെ രാഹുലിനെ പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ സംഘടിപ്പിച്ചു.
രാജൻ്റെ വീട്ടിൽ എത്തിച്ച യുവതിയെ രാഹുൽ , രാജൻ്റെയും ഭാര്യ മിനിയുടെയും ഒത്താശയോടെ പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ രാഹുൽ , ഇത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കാതിരിക്കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു.
0 Comments