Ticker

6/recent/ticker-posts

11 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്: പ്രതിയുടെ മകൻ്റെ വീട്ടിൽ കളിക്കാനെത്തിയപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 7വർഷം കഠിന തടവും, 25,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.തിമിരി മെട്ടമ്മലിലെ കുഞ്ഞികൃഷ്ണനെ 68 യാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം. 2025 സെപ്തംബർ 14 ന് ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11 വയസ് പ്രായമുള്ള പെൺകുട്ടിയെ മരപ്പണി ചെയ്യുന്ന കുഞ്ഞികൃഷ്ണൻ മകന്റെ വീട്ടിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് പോക്സോ ആക്ട് പ്രകാരം ശിക്ഷിച്ചത്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ്ശിക്ഷ വിധിച്ചത്. ഹോസ്ദുർഗ് പൊലീസ് റജിസ്റ്റർ ചെയ്തതാണ് കേസ്. അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയ പി. വി. രാമചന്ദ്രൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

Reactions

Post a Comment

0 Comments