Ticker

6/recent/ticker-posts

കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ 14 വയസുകാരനെ

കാഞ്ഞങ്ങാട്:കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ 14 വയസുകാരനെയെന്ന് വ്യക്തമായി. കാസർകോട്ടെ ലോഡ്ജിൽ തൃശൂർ സ്വദേശി തൂങ്ങി മരിച്ചതായി രാവിലെ ഉത്തരമലബാർ വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ വിവരം ആരാഞ്ഞ് തൃശൂരിൻ നിന്നും ബന്ധുക്കൾ ഉത്തരമലബാറുമായി ബന്ധപെട്ടിരുന്നു. പിന്നാലെ മരിച്ചത് കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തൃശൂർ വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയായ അഴീക്കോട്, താപ്പിലെ ടി.എം അബ്ദുൽ നിഹാൽ ആണ് മരിച്ചത്.
ലോഡ്ജുമായി ബന്ധപെട്ടവരുടെ പരാതിയിൽ
 കാസർകോട് ടൗൺ പൊലീസ് കേസെടുത്തിരുന്നു. 24 വയസുകാരൻ മരിച്ചെന്നായിരുന്നു ലോഡ്ജുമായി ബന്ധപെട്ടവർ പൊലീസിനോട് പറഞ്ഞിരുന്നത്.
 ബുധനാഴ്‌ച വൈകിട്ട് ആറര മണിയോടെയാണ് വിദ്യാർഥി കാസർകോട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ ലോഡ്‌ജിൽ മുറിയെടുത്തത്. ഇന്നലെ രാത്രി എട്ടുമണിക്ക് ലോഡ്‌ജിലെ ജീവനക്കാരൻ റൂമിൽ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ ട്യൂഷൻ സെന്‍ററിലേക്കെന്ന് പറഞ്ഞ് പോയ കുട്ടി തിരികെ എത്താതിരുന്നതിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ മിസിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.ലോഡ്ജ് മുറിയിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് വഴിയാണ് മരിച്ചത് അബ്ദുൽ നിഹാൽ ആണെന്ന് വ്യക്തമായത്.
വിദ്യാർത്ഥിയെ കാണാതായതിന് പിന്നാലെ ബന്ധുക്കളും പൊലീസും നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷൻ വരെ കുട്ടി സഞ്ചരിക്കുന്ന സി. സി. ടി .വി ദൃശ്യം ലഭിച്ചിരുന്നെങ്കിലും പിന്നീട് ക്യാമറ ദൃശ്യം ലഭിക്കാതെ പോയെന്ന് ബന്ധുക്കൾ ഉത്തര മലബാറിനോട് പറഞ്ഞു.
വിദ്യാർത്ഥിയുടെ ബന്ധുക്കൾ കാസർകോട് എത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments