കാസർകോട്:14 വയസുകാരൻ ഓടിച്ച കാർ പൊലീസ് കസ്റ്റഡിയിൽ. കുട്ടിക്ക് കാർ ഓടിക്കാൻ നൽകിയ സഹോദരി ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച നിരവധി ഇരു ചക്രവാഹനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഇന്നും പൊലീസ് പിടികൂടി.
പാടി സീതാംഗോളിയിൽ നിന്നാണ് കുമ്പള പൊലീസ് 14 കാരൻ ഓടിച്ച കാർ കസ്റ്റഡിയിലെടുത്തത്.
മണിയം പാറ സ്വദേശിക്കെതിരെയാണ് കേസ്.
മായിപ്പാടി ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു കാർ .
രണ്ട് ദിവസത്തിനിടെ ജില്ലയിൽ പൊലീസ് പിടിയിലാകുന്ന കുട്ടി ഡ്രൈവർമാരുടെ എണ്ണം 25 കടന്നു .
0 Comments