Ticker

6/recent/ticker-posts

സ്കൂട്ടറിൽ കടത്തിയ 18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ

കാസർകോട്:സ്കൂട്ടറിൽ കടത്തിയ 18 ഗ്രാം എം.ഡി.എം.എയുമായി
 രണ്ട് പേർ അറസ്റ്റിൽ .
ബാംഗ്ലൂരിൽ നിന്നു കാസർകോടേക്ക് വിൽപ്പനക്കായി കൊണ്ട് വന്ന മയക്ക് മരുന്നാണ് ഡാൻസാഫ് ടീമിൻ്റെ സഹായത്തോടെ
 പിടിച്ചത്. ഉപ്പള കുബന്നൂർ ബെകൂരിലെ 
 മുഹമ്മദ്‌ റിയാസ് ,
 മുഹമ്മദ്‌ റഫീഖ് 
 ചൂരിമൂല  നെല്ലിക്കട്ടെയിലെ മുഹമ്മദ് റഫീഖ്
 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 
ആദൂർ പാലത്തിനടുത്തു വെച്ച് ആദൂർ സബ് ഇൻസ്‌പെക്ടർ ശരത് ആണ് അറസ്റ്റ് ചെയ്തത് . 
കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നർകോട്ടിക് സെൽ ഡി.വൈ. എസ്.പി ബാലകൃഷ്ണന്റെ മേൽനോട്ടത്തിലാണ് അറസ്റ്റ്‌ ചെയ്തത്. സംഘത്തിൽ ആദൂർ  എസ്. ഐമാരായ ഉണ്ണികൃഷ്ണൻ,  സുകുമാരൻ, ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങൾ, സിവിൽ പൊലീസ് ഓഫീസർമാരായ മധു, ശ്രീജിത്ത്‌, സതീശൻ, ദിലീഷ്, സുരാജ് , ഇൻസ്പെക്ടർ
ശരത് കെ , ഉണ്ണികൃഷ്ണൻ എം സബ് ഇൻസ്‌പെക്ടർ,സുകുമാരൻ സബ് ഇൻസ്‌പെക്ടർ , ദിലീഷ് കുമാർ പള്ളിക്കൈ രഞ്ജിത്ത്,ഡ്രൈവർ സൂരജ്, മധു പടുപ്പ്, ശ്രീജിത്ത്‌ സി,സതീശൻ പി, രഞ്ജിത്ത് ബി എന്നിവരുമുണ്ടായിരുന്നു.
Reactions

Post a Comment

0 Comments