Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ അന്തുമായി കാർത്തിക നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും മുതിർന്ന കോൺഗ്രസ് നേതാവുമായ അന്തുമായി കാർത്തിക 77നിര്യാതനായി. അസുഖത്തെ തുടർന്ന്    ചികിത്സയിലായിരുന്നു. ദീർഘകാലം കർണാടകയിലെ തോട്ടം തൊഴിലാളിയായിരുന്നു.
നാട്ടിൽ തിരിച്ചെത്തി കോൺഗ്രസ് പ്രവർത്തനത്തിൽ സജീവമാവുകയായിരുന്നു. അരയി വാർഡ് കൗൺസിലറായിരുന്നു. 
പൊതുപ്രവർത്തന രംഗത്ത് സജീവമാകുന്നതിന് മുൻപ്, അടിയന്തരാവസ്ഥക്ക് ശേഷം 1978-ൽ കർണാടകയിലെ ചിക്കമംഗ്ലൂരിൽ ഇന്ദിരാഗാന്ധിക്ക് വേണ്ടി നടന്ന ചരിത്രപ്രസിദ്ധമായ ഉപതിരഞ്ഞെടുപ്പിൽ, അവിടെ എസ്റ്റേറ്റിൽ ജോലി ചെയ്തുവരുമ്പോൾ സഹോദരൻ കുഞ്ഞാമുവിനൊപ്പം വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ സവിശേഷമായ ഓർമ്മയാണ്.
ഭാര്യ: സി.എച്ച്.
​മൈമൂന.. മക്കൾ: ജലീൽ കാർത്തിക (കെ.എസ്.ഇ.ബി, ഉദുമകേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ  (ഐ എൻ ടി യു സി  ജില്ലാ ജോയിന്റ് സെക്രട്ടറി ), അബൂബക്കർ (സൗദി അറേബ്യ), സീനത്ത്, റസീന. മരുമക്കൾ: റഹീം കാർത്തിക, മുബാറക് കൂളിയങ്കാൽ, ജസീല കല്ലൂരാവി, സഹീറ കുശാൽ നഗർ.
Reactions

Post a Comment

0 Comments