Ticker

6/recent/ticker-posts

24 മണിക്കൂർ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്ക് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു

കാസർകോട്: കാസർകോട് ജില്ലയിലെ ആദ്യ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്ക് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബ്ലഡ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ മിംസ് ബ്ലഡ് സെന്ററിന്റെ കടന്നുവരവോടെ കാസർകോടിൻ്റെ ആരോഗ്യമേഖലയിൽ കുതിച്ചുചാട്ടം സംഭവിക്കുമെന്ന്  രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സാജിദ് സലാവുദ്ധീൻ, ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ജസീൽ, ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. അഞ്ജലി സി.വി, ഓപ്പറേഷൻസ് മാനേജർ ഷംനാസ് ഹബീബ് സംസാരിച്ചു.
ജില്ലയിലെ ഏതൊരു രക്തലഭ്യത സംബന്ധിച്ച ബുദ്ധിമുട്ടുകൾക്കും ആസ്റ്റർ മിംസ് ബ്ലഡ് സെന്റർ വന്നതോടെ ശാശ്വതപരിഹാരമായിരിക്കുകയാണ്. രക്തത്തിനു പുറമെ പാക്ക്ഡ് റെഡ് സെൽസ്, ഫ്രഷ് ഫ്രോസൺ പ്ലാസ്മ , പ്ലേറ്റ്ലെറ്റ് കോണ്സന്ട്രേറ്റ്, ക്രയോപ്രസിപ്പിറ്റേറ്റ് എന്നിവയും ആസ്റ്റർ മിംസ് ബ്ലഡ് സെന്ററിൽ ലഭ്യമാണ്. ഇതിൽ തന്നെ ഹീമോഫീലിയ ബാധിച്ച രോഗികൾക്കും ഉപയോഗിക്കാൻ കഴിയുന്ന ക്രയോപ്രസിപ്പിറ്റേറ്റ് എന്ന ഘടകം ലഭ്യമാക്കുന്ന ജില്ലയിലെ ഒരേയൊരു ബ്ലഡ് ബാങ്ക് ആണ് ആസ്റ്റർ മിംസിലേത്. അത്യാധുനിക അനലൈസർ പോലെയുള്ള മെഷീനുകളുടെ സഹായത്തോടെ 100% ഓട്ടോമേഷനിൽ നൂതനമായ ജെൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ബ്ലഡ് സെന്റർ പ്രവർത്തിക്കുന്നത്. ഒരേ സമയം പരമാവധി 1000 യൂണിറ്റ് രക്തവും മറ്റുഘടകങ്ങളും ഇവിടെ ശേഖരിക്കാൻ കഴിയുമെന്ന് ബ്ലഡ് സെന്റർ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
രക്തദാനത്തിനും രക്തത്തിന്റെയും അനുബന്ധ ഘടകങ്ങളുടെയും ലഭ്യത സംബന്ധിച്ച വിവരങ്ങൾക്കും ബന്ധപ്പെടുക 7034534519.


പടം: ആസ്റ്റർ മിംസിൽ ആരംഭിച്ച ബ്ലഡ് ബാങ്കിൻ്റെ ഉത്‌ഘാടനം കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ   നിർവഹിക്കുന്നു. ആസ്റ്റർ മിംസ് സി.ഒ.ഒ. സുധീർ ബാസുരി,
ഡോ. സാജിദ് സലാവുദ്ധീൻ എന്നിവർ സമീപം.
Reactions

Post a Comment

0 Comments