Ticker

6/recent/ticker-posts

യുവതിയെ കാറിനുള്ളിൽ മുടിക്ക് പിടിച്ച് മർദ്ദിച്ചു ഐഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു

കാഞ്ഞങ്ങാട്: 20 കാരിയായ യുവതിയെ കാറിനുള്ളിൽ മുടിക്ക് പിടിച്ച് മർദ്ദിക്കുകയും ഐഫോൺ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപെട്ട് യുവതി നൽകിയ പരാതിയിൽ യുവാവിൻ്റെ പേരിൽ ബേക്കൽ പൊലീസ് കേസെടുത്തു.
പെരിയ ചെറക്കാപ്പാറ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മൻസാറിനെതിരെയാണ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം 3.30 ന് പള്ളിപ്പുഴയിൽ കാറിൽ വച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ഫോൺ തകർത്തെന്നാണ് പരാതി.
തുടർന്ന് ബേക്കൽ ബീച്ചിൽ കാർ എത്തിയ സമയം പുറത്തിറങ്ങിയാൽ കൊത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പരാതി നൽകിയത്.
 യുവാവുമായി ഇഷ്ടത്തിലായിരുന്ന യുവതി അകന്ന് മാറിയെന്ന് സംശയിച്ചാണ് മർദ്ദനമെന്നും പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments