കാഞ്ഞങ്ങാട്:
50 വർഷത്തെ യാത്രയിൽവഴിതെറ്റിപ്പോയോ എന്നൊരു സംശയം,സി.പി.എം വിപുലീകൃത കാസർകോട് ജില്ലാ സമ്മേളനത്തിന് പിന്നാലെ സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗമായ എം. രാഘവൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ജൂനിയറായ നേതാക്കൾ അടക്കം ജില്ലാ കമ്മിറ്റിയിലെത്തിയിട്ടും എം. രാഘവനെ പാർട്ടി തഴഞ്ഞതിലെ നീരസമാണ് ഫേസ് ബുക്ക് പോസ്റ്റിൽ പ്രകടമാകുന്നത്.
മുൻ എസ് എഫ് ഐ നേതാവായ രാഘവൻ മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ
പ്രൈവറ്റ്
സെക്രട്ടറിയായിട്ടുണ്ട്. കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റാണ് രാഘവൻ.
ബസിൽ യാത്ര ചെയ്യുന്ന ചിത്രത്തോടെയായിരുന്നു ഫേസ്ബുക്ക് പേസ്റ്റ്.50 വർഷത്തെ യാത്രയിൽവഴിതെറ്റിപ്പോയോ എന്നൊരു സംശയം ചിത്രത്തോടാപ്പം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് എം. രാഘവൻ തന്നെ പോസ്ററ് ചെയ്തതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
0 Comments