Ticker

6/recent/ticker-posts

പമ്പ് സെറ്റ് മോഷ്ടിച്ചു പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:പമ്പ് സെറ്റ് മോഷ്ടിച്ച പ്രതി
 അറസ്റ്റിൽ. പമ്പ് സെറ്റ് ഉടമ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാണത്തൂർ തയ്യിൽ ഹൗസിൽ സമീർ അബ്ബാസിൻ്റെ 8000 രൂപ വില വരുന്ന പമ്പ് സെറ്റ് ആണ് മോഷണം പോയത്.
പാണത്തൂരിലെ കൃഷ്ണൻ്റെ പറമ്പിൽ സ്ഥാപിച്ചിരുന്ന സ്ഥലത്ത് നിന്നുമാണ് മോഷണം പോയത്.
ഇന്നലെ രാവിലെയാണ് മോഷണം പോയതായി അറിയുന്നത്.
കേസെടുത്തതിന് പിന്നാലെ രാജപുരം ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
കോളിച്ചാലിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി ശ്യാമലാൽ 41 ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments