കോലം കത്തിച്ചു. ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പൊലീസിൻ്റെ ആജ്ഞ ലംഘിച്ച് ഇലക്ഷൻ കമ്മീഷൻ്റെ കോലം കത്തിച്ചു എന്നതിന്
53 എസ്. എഫ്. ഐ പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
പുതിയ കോട്ട ടൗണിൽ മാർക്കറ്റിൻ്റെ പ്രവേശന കവാടത്തിന് സമീപത്തായിരുന്നു കോലം കത്തിച്ചത്.
എസ്.എഫ്. ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി. കോട്ടച്ചേരിയിൽ നിന്നും പുതിയ കോട്ടയിലേക്ക് പ്രകടനം ആരംഭിച്ചു. എസ്. എഫ്. ഐ ദേശീയ നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു കോലം കത്തിക്കൽ.
അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗതം തടസപെടുത്തി എന്നും കേസിൽ പറയുന്നു.
0 Comments