Ticker

6/recent/ticker-posts

അമ്പലത്തറ ചെങ്കൽ പണയിൽ വിജിലൻസ് റെയിഡ്

കാഞ്ഞങ്ങാട്:അമ്പലത്തറ ചെങ്കൽ പണയിൽ വിജിലൻസ് റെയിഡ് . ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചു.
 അമ്പലത്തറ വില്ലേജിൽ കുണ്ടറ
സോളാർ പാർക്കിന് സമീപം
സർക്കാർ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന സർവ്വെ 100 ൽ പെട്ട സ്ഥലത്തു നിന്നും, വില്ലേജിൽ സർവേ നം.86/1 എയിൽ പെട്ട സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും അനുമതി ഇല്ലാതെ ചെങ്കൽ ഖനനം നടത്തുന്നത്
സംബന്ധിച്ച് മിന്നൽ പരിശോധനയാണ് വിജിലൻസ് നടത്തിയത്.
വിജിലൻസ് ഡി.വൈ. എസ്.പി വിശ്വഭരൻ നായരുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ശ്രീദാസൻ എ.എസ്.ഐ
 മാരായ ജയചന്ദ്രൻ,രമേശൻ, സീനിയർ സിവിൽ
വി. എം. പ്രദീപ്‌, സി.പി.ഒ രാഹുൽ, വിജേഷ് 
ഡ്രൈവർ രതീഷ് റെയിഡിൽപങ്കെടുത്തു.
Reactions

Post a Comment

0 Comments