Ticker

6/recent/ticker-posts

യുവതിയെ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ഫേസ്ബുക്ക് സുഹൃത്തിനെ പൊലീസ് തിരയുന്നു

കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപെട്ട ആൾ ലഹരി നൽകി ഭർതൃമതിയായ യുവതിയെ ബലാൽ സംഗം ചെയ്തു. പീഡന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. 40 കാരിയുടെ പരാതിയിൽ കേസെടുത്ത അമ്പലത്തറ പൊലീസ് ഫേസ്ബുക്ക് സുഹൃത്തിനെതിരയുന്നു. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതിഭർതൃമതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കോഴിക്കോടും പറശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു. യുവതിയുടെ വീട്ടിലെത്തിയ പ്രതി ഇവിടെയും പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി. പീഡനം തുടർന്ന തോടെയുവതി പ്രതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു.  ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനും മകൾക്കും വാട്സാപ്പ് വഴി അയച്ചു കൊടുത്തു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പ്രതിക്കായി വല വിരിച്ചു. പത്തനംതിട്ട സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. പ്രതിയുവതിയോട് പേര് മാറ്റി പറഞ്ഞതാണെന്നും സൂചനയുണ്ട്. ഫേസ്ബുക്കിലെ പ്രൊഫൈലിൽ വ്യാജ ഫോട്ടോ നൽകിയായിരുന്നു യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്.

Reactions

Post a Comment

0 Comments