Ticker

6/recent/ticker-posts

ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിയാനായില്ല, മൃതദേഹം സംസ്ക്കരിച്ചു

കാഞ്ഞങ്ങാട്:ട്രെയിൻ തട്ടി മരിച്ച 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിയാനായില്ല. മൃതദേഹം പൊലീസ് സാന്നിധ്യത്തിൽ 
സംസ്ക്കരിച്ചു.
കഴിഞ്ഞ 17 ന് രാവിലെ
 കീഴൂർ റെയിൽവെ തുരങ്കം തുടങ്ങുന്നതിന് തൊട്ടു മുൻപായി ട്രാക്കിലാണ് ട്രെയിൻ തട്ടിയ നിലയിൽ കണ്ടത്. ഈ സമയം ജീവനുണ്ടായിരുന്നു.
പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആറ് ദിവസത്തോളമായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചു.
മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും തിരിച്ചറിയാനായില്ല. മൃതദേഹത്തിൽ നിന്നും തിരിച്ചറിയാനാവുന്ന രേഖകൾ ഒന്നും കണ്ടെത്താനുമായില്ല. തുടർന്നാണ് പോസ്റ്റ് മോർട്ടത്തിന് ശേഷം കാസർകോട് പൊതു ശ്മശാനത്തിൽ ഇന്ന് സംസ്ക്കരിച്ചത്.
Reactions

Post a Comment

0 Comments