Ticker

6/recent/ticker-posts

മോട്ടോർ ബൈക്കിന് പിറകിൽ കാർ ഇടിച്ചു രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: മൂന്ന് മോട്ടോർ ബൈക്കുകളിലായി യുവാക്കൾ സഞ്ചരിച്ച
മോട്ടോർ ബൈക്കുകളിൽ ഒന്നിൻ്റെ പിറകിൽ കാർ ഇടിച്ചു. അപകടത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു.
ഇടിച്ച കാർ നിർത്താതെ ഓടിച്ചു പോയി.
മേൽപ്പറമ്പ തായൽ മൗവൽ സ്വദേശികളായ സുഫിയാൻ 21, മൂസ 22 എന്നിവർക്കാണ് പരിക്ക്. ഇവരുടെ സുഹൃത്ത് തായൽ മൗവലിലെ അഫ്ര സെഹ്രിൻ്റെ 23 പരാതിയിൽ കേസെടുത്ത ബേക്കൽ പൊലീസ് കാർ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.
കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കുകൾ.
ചെമ്മനാട് കറിച്ചട്ടി ഹോട്ടലിന് സമീപത്താണ് അപകടം.
Reactions

Post a Comment

0 Comments