Ticker

6/recent/ticker-posts

യൂറോപ്പിൽ അക്കൗണ്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ഏഴ് ലക്ഷം കൈക്കലാക്കി, കേസ്

കാഞ്ഞങ്ങാട്:യൂറോപ്പിൽ അക്കൗണ്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ഏഴ് ലക്ഷത്തിലേറെ രൂപ 
കൈപ്പറ്റിയ ശേഷം വിസ നൽകുന്നില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാറഡുക്ക കൊട്ടം കുഴിയിലെ ജയൻ്റെ ഭാര്യ പി. ചിത്ര ലേഖയുടെ 35 പരാതിയിൽ ആണ് ആദൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
 യൂണി മോണിഫൈനാൻസൽസർവീസ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി
 റെയ് മൈഗ്രേഷൻ എന്ന സ്ഥാപനത്തിൻ്റെ അക്കൗണ്ടിലേക്ക്
 715 350 രൂപ അയച്ചു കൊടുത്ത ശേഷം വിസ ലഭിച്ചില്ലെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ മാർച്ചിൽ
ലക്സംബർഗ് എന്ന സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments