കാഞ്ഞങ്ങാട്:
പാട്ട് പാടാൻ പോയ യുവതിയെ കാണാതായി. നാടൻ പാട്ട് ടീമിനൊപ്പം പാട്ട് പാടാൻ പോയ ഭർതൃ മതിയായ യുവതിയെ കാണാതായതായാണ് പരാതി.ഭർത്താവ് നൽകിയ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊടക്കാട് പുത്തിലോട്ടെ സുനിൽ കുമാറിൻ്റെ ഭാര്യ ഹരിത 35 യെയാണ് കാണാതായത്.
ഇന്നലെ വൈകീട്ട് 6.30 ന് നാടൻ പാട്ട് ടീമിനൊപ്പം പാട്ട് പാടാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചെത്തിയില്ലെന്നാണ് പരാതി.
0 Comments