Ticker

6/recent/ticker-posts

ലോഡ്ജ് മുറിയിൽ നിന്നും എം.ഡി.എം.എയുമായി അറസ്റ്റിലായ യുവാവിനെയും യുവതിയെയും കോടതിയിൽ ഹാജരാക്കും

കാഞ്ഞങ്ങാട്: ഇന്നലെ വൈകീട്ട് കാസർകോട്
ലോഡ്ജ് മുറിയിൽ നിന്നും എം.ഡി.എം.എയുമായി പിടിയിലായ കാഞ്ഞങ്ങാട്
പടന്നക്കാട് യുവാവിനെയും കാസർകോട് യുവതിയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. 
കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിൽ നിന്നും  കാസർകോട് പൊലീസും ഡാൻസാഫ് ടീം ചേർന്ന് പിടികൂടിയ
പടന്നക്കാട് കരുവളത്തെ റാഫി 31, ബേള കടമ്പാലയിലെ ശരീഫ 35 എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് ലോഡ്ജ് റെയിഡ് ചെയ്തത്.
ലോഡ്ജ് മുറിയുടെ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് റാഫി എം . ഡി . എം . എ
 തൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ ഇട്ടതാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പൊലീസ്
 യുവതിയുടെ ജീൻസ് പാൻ്റിൻ്റെ പോക്കറ്റിൽ നിന്നു  0.53 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്.
ദേഹപരിശോധനക്ക് ഗസറ്റഡ് ഉദ്യോഗസ്ഥൻ്റെ സാന്നിധ്യം വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെത്തിയ ശേഷം പരിശോധന തുടരുക
യായിരുന്നു. വനിത പൊലീസ് പരിശോധിച്ചതിലാണ് പോക്കറ്റിൽ നിന്നും മയക്ക് മരുന്ന് കണ്ടെത്തിയത്.
Reactions

Post a Comment

0 Comments