Ticker

6/recent/ticker-posts

അതിഞ്ഞാലിൽ സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ മദ്രസ അധ്യാപകൻ മരിച്ചു

കാഞ്ഞങ്ങാട്:സ്കൂട്ടറിൽ കാർഇടിച്ച് ഗുരുതരമായി 
 പരിക്കേറ്റമദ്രസ അധ്യാപകൻ മരിച്ചു.
സംസ്ഥാന പാതയിൽ അതിഞ്ഞാൽ കോയാപള്ളിക്ക് സമീപം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. ബല്ലാകടപ്പുറത്തെ മദ്രസ അധ്യാപകൻ
വിദ്യാനഗർ ചാല സി.സഫ് വാനാണ് 24 മരിച്ചത് . മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.
 ബേക്കൽ ഭാഗത്ത് നിന്നും ബല്ലാകടപ്പുറത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിരെ വന്ന നീലകളറുള്ള ബലേനോ ഇടിക്കുകയായിരുന്നു.
ബല്ലാകടപ്പുറത്തെ മദ്രസയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
സുഹൃത്ത് ബല്ലാകടപ്പുറത്തെ എ.കെ. ഇസ്മയിലിൻ്റെ പരാതിയിൽ കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് നേരത്തെ  കേസെടുത്തിരുന്നു.
Reactions

Post a Comment

0 Comments