Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിലായിരുന്നയുവാവ് മരിച്ചു

കാഞ്ഞങ്ങാട്:അസുഖ ബാധിതനായി ചികിൽസയിലായിരുന്ന
യുവാവ് മരിച്ചു. നാട്ടുകാരും വിവിധ സംഘടനകൾ ചികിൽസ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് മരണം.
ചുള്ളിക്കര പൂടംകല്ല് അയ്യങ്കാവ് മുണ്ട മാണിയിലെ പരേതനായ വിജയൻ്റെ മകൻ
 രാജീവൻ 42 ആണ് നിര്യാതനായത്.
മാസങ്ങളായി മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അടുത്തിടെ രോഗം മൂർഛിച്ചു.
മാവുങ്കാൽ ആശുപത്രിയിലുള്ള മൃതദേഹം
നാളെ രാവിലെ 9 മണിക്ക് അയ്യങ്കാവിലെ സഹോദരിയുടെ വീട്ടിലും
10 മണി മുതൽ മുണ്ടമാണിയിലെ സ്വന്തം വസതിയിലും പൊതുദർശനത്തിന് വെക്കും.
തുടർന്ന് രാവിലെ 11 മണിക്ക് സംസ്കാരം.
മാതാവ്: സരോജിനി. ഭാര്യ : നിഷ.
 സഹോദരങ്ങൾ: രാജിമോൾ, രജനി മോൾ.
Reactions

Post a Comment

0 Comments