Ticker

6/recent/ticker-posts

ശക്തമായ മഴ മരം പൊട്ടി റോഡിൽ വീണു, രാത്രി കാറ്റിനും ഇടിമിന്നലിനും സാധ്യത

കാഞ്ഞങ്ങാട്: വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈകീട്ട്ശക്തമായ മഴ ലഭിച്ചു. കാറ്റിലും മഴയിലും
മരം പൊട്ടി റോഡിൽ വീണു.
ഇന്ന് രാത്രി കാറ്റിനും ഇടിമിന്നലിനും സാധ്യത. ഇന്ന് രാത്രി 10 മണിക്കിടെ
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർകോട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം)
 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുംമറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  
ഇന്ന് വൈകീട്ടുണ്ടായ
ശക്തമായ കാറ്റിലും മഴയിലും പ്ലാച്ചിക്കല്ല് കുപ്പമാട് റോഡിൽ മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.
വെള്ളരിക്കുണ്ട് താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു.
Reactions

Post a Comment

0 Comments