Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഹോട്ടലിന് മുന്നിൽ നിന്നും കാസർകോട്ട് ഓവർ ബ്രിഡ്ജിന് അടിയിൽ നിന്നും ബൈക്കുകൾ മോഷണം പോയി

കാഞ്ഞങ്ങാട് /കാസർകോട്:കാഞ്ഞങ്ങാട് ഹോട്ടലിന് മുന്നിൽ നിന്നും കാസർകോട്ട് ഓവർ ബ്രിഡ്ജിന് അടിയിൽ നിർത്തിയിട്ടിരുന്ന ഇടത്ത് നിന്നും മോട്ടോർ ബൈക്കുകൾ മോഷണം പോയി.
കാഞ്ഞങ്ങാട് നെയ്ച്ചോർ എന്ന ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി.
പാറപ്പള്ളി കാട്ടിപ്പാറയിലെ ആഷിഖിൻ്റെ
ബൈക്കാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം
വൈകീട്ട് ആണ് മോഷണം പോയ വിവരം അറിയുന്നു.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം ഓവർ ബ്രിഡ്ജിനടിയിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് കള്ളന്മാർ കൊണ്ട് പോയത്.
പൊവ്വൽ സ്വദേശി കെ.എസ്. അബ്ദുള്ളയുടെ ബജാജ് ഡിസ്ക്കവർ
 ബൈക്കാണ് മോഷണം പോയത്.
കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments