കാഞ്ഞങ്ങാട്:യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ നാലര ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർക്കെതിരെ പൊലീസ് കേസ് റജിസ്ട്രർ ചെയ്തു. ബാങ്ക് അക്കൗണ്ട് വഴി പണം നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും വിസ നൽകിയില്ലെന്ന പരാതിയിലാണ് കേസ്.
മുഴക്കോത്തെ ടി.ജിതിൻ്റെ 27 പരാതിയിൽ കോട്ടയം മണിമല സ്വദേശി സ്റ്റീഫൻ ഈഷോ, കോട്ടയം കാഞ്ഞിരപ്പ ഉളിയിലെ സൂരജ് എന്നിവർക്കെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്.
2024 ജൂൺ മുതൽ ആണ് പണം നൽകിയതെന്നും പരാതിയിൽ പറഞ്ഞു.
0 Comments