Ticker

6/recent/ticker-posts

36 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:36 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ.
പൊലീസിനെ കണ്ട് സഞ്ചിയിൽ തൂക്കിയ വിദേശ മദ്യങ്ങളുമായി ഓടിയ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തൃക്കരിപ്പൂർ ഈയ്യക്കാടിലെ ആർ. സുനിൽ കുമാറിനെ 39 യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.
500 മില്ലിയുടെ 36കുപ്പിയുടെ ഇന്ത്യൻ നിർമ്മിത വിദേശമാണ് പിടിച്ചത്.
പയ്യന്നൂർ ബീവറേജിൽ നിന്നും വാങ്ങി വിൽപ്പനക്ക് കൊണ്ട് വന്നതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മദ്യ വിൽപ്പന നടക്കുന്നതായി വിവരം ലഭിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്.
Reactions

Post a Comment

0 Comments