കൊല്ലം സ്വദേശി രാഹുൽ 35 ആണ് അറസ്ററിലായത്. പ്രതിയെ പിടികൂടി രാജപുരത്ത് എത്തിച്ചു. ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. ഭർതൃ മതിയെ പീഡിപ്പിച്ച്
ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. 40 കാരിയുടെ പരാതിയിൽ കേസെടുത്ത അമ്പലത്തറ പൊലീസ് ഫേസ്ബുക്ക് സുഹൃത്തിനെ പിടികൂടുകയായിരുന്നു. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതിഭർതൃമതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കോഴിക്കോടും പറശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു. യുവതിയുടെ വീട്ടിലെത്തിയ പ്രതി ഇവിടെയും പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി. പീഡനം തുടർന്ന തോടെയുവതി പ്രതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനും മകൾക്കും വാട്സാപ്പ് വഴി അയച്ചു കൊടുത്തു. പ്രതിയുവതിയോട് പേര് മാറ്റി പറഞ്ഞായിരുന്നു പീഡിപ്പിച്ചത്. ഫേസ്ബുക്കിലെ പ്രൊഫൈലിൽ വ്യാജ ഫോട്ടോ നൽകിയായിരുന്നു. തുടർന്നായിരുന്നു യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. വ്യാജ പേരും പ്രതി സ്വീകരിച്ചു.
ഇൻസ്പെക്ടർ സന്തോഷ് കുമാറിന് പുറമെ
അമ്പലത്തറ സബ് ഇൻസ്‌പെക്ടർ
പ്രകാശൻ എംവി , എ.എസ്.ഐ
ജയരാജൻ, ബിജു കീനേരി, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവരടങ്ങുന്ന സംഘം എറണാകുളത്ത് അന്വേഷണം നടത്തിയതിൽ പാലാരിവട്ടത്തു നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
0 Comments