Ticker

6/recent/ticker-posts

കാൽ കോടിയുടെ നീലേശ്വരം എം.ഡി.എം.എ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

നീലേശ്വരം:കാൽ കോടിയുടെ നീലേശ്വരം എം.ഡി.എം.എ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.
665.67 ഗ്രാം എം.ഡി.എം.എയുമായി നീലേശ്വരം പൊലീസിന്റെ പിടിയിലായ മംഗൽപാടി സോങ്കാൽ പ്രതാപ് നഗർ സ്വദേശികളായ അഹമ്മദ് റുക്ഷാദ് 33, അബ്ദുൾ ഹമീദ് 30
എന്നിവരെ ചോദ്യം ചെയ്തതിലൂടെയാണ് കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
മയക്കുമരുന്ന് കച്ചവടത്തിനും വിതരണത്തിനും മറ്റും ഒന്നും രണ്ടും പ്രതികളുമായി ഒത്താശ നടത്തിയ മൂന്നും നാലും പ്രതികളായ മഞ്ചേശ്വരം സോങ്കാൽ പ്രതാപ് നഗർ സ്വദേശികളായ നൗഷാദലി 40, യൂസഫ് അഫ്സൽ 35 എന്നിവരാണ് പിടിയിലായത്.
നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജിന് താഴെ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ഇവരെ
പൊലീസ് പിടികൂടുകയായിരുന്നു.
Reactions

Post a Comment

0 Comments