Ticker

6/recent/ticker-posts

കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക്

പരപ്പ: കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാള്‍ക്ക് സാരമായിപരിക്കേറ്റു. പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ കൊട്ടന്‍കുഞ്ഞി എന്ന കൃഷ്ണനാണ്  (45) കുത്തേറ്റത്
കൈക്ക് ഗുരുതരമായി പരിക്കേറ്റു. പരപ്പ ടൗണിനടുത്ത് കുറുഞ്ചിറ തോട്ടത്തില്‍ നാലുപേര്‍ ചേര്‍ന്ന് കാട് വെട്ടിത്തെളിക്കുന്നതിനിടെ ഇന്ന് രാവിലെ കാട്ടുപന്നിക്കൂട്ടം ആക്രമിക്കുകയായിരുന്നു. കൃഷ്ണനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments