Ticker

6/recent/ticker-posts

മാരക മയക്കുമരുന്നുമായി പടന്നക്കാട് സ്വദേശി റിസോർട്ടിൽ നിന്നും പിടിയിൽ, ഹാഷിഷ് ,എം ഡി എം എ പിടികൂടി

കാഞ്ഞങ്ങാട്:
ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി പടന്നക്കാട് സ്വദേശിയായ യുവാവ്  ബേക്കൽപോലീസിന്റെ പിടിയിൽ.     പടന്നക്കാട് സ്വദേശി റിയാസ് (27)  ആണ് പിടിയിലായത്.   75 ഗ്രാം  5 ഗ്രാം ഹാഷിഷ് എന്നിവയുമായാണ് പിടിയിലായത്.  ഇന്ന് രാത്രിയാണ് പ്രതി പിടിയിലായത്. മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണ് റിയാസെന്ന് പോലീസ് ഉത്തരമലബാറിനോട് പറഞ്ഞു.
ബേക്കൽ ഡി വൈ എസ് പി സി.കെ. സുനിൽ കുമാറി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ കോട്ടക്ക് സമീപമുള്ള റിസോർട്ടിൽ നിന്നും ബേക്കൽ ഇൻസ്‌പെക്ടർ യു പി. വിപിൻ  സബ് ഇൻസ്‌പെക്ടർ കെ. സാലിം  എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.          മുഖ്യ മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള പോലീസ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ *'യോദ്ധാവ് '* ന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന  ന്റെ നിർദ്ദേശാനുസരണം ജില്ലയിൽ ഉടനീളം മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസം മുൻപ് ബേക്കൽ പാലക്കുന്നിൽ നടന്ന ലഹരി വിരുദ്ധ ബഹുജന കൂട്ടായ്മയിൽ വൻ റാക്കറ്റുകളെ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്  ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയായ റിയാസിനെ  പിടികൂടിയത്. സബ് ഇൻസ്‌പെക്ടർമാരായ രാമചന്ദ്രൻ, ജോൺ,   സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്‌, സുഭാഷ്, ദിലീദ്, നികേഷ്, നിഷാന്ത്, റിനീത് എന്നിവർ പരിശോധനയിൽ പങ്കാളികളായി.

പടം.. റിയാസ്

Reactions

Post a Comment

0 Comments