Ticker

6/recent/ticker-posts

ഡോക്ടർ ദമ്പതികളുടെ കാറുകൾക്ക് മുകളിൽ ചെങ്കല്ലിട്ടതിൽ പ്രതിഷേധവുമായി ഡോക്ടർമാർ

 കാഞ്ഞങ്ങാട് : ഡോക്ടർ ദമ്പതികളായഅഭിജിത്തിന്റെയും ദിവ്യയുടെയും മാവുങ്കാലിലുള്ള വാടകവീടിന് നേരെ ഇന്നലെ പുലർച്ചെയുണ്ടായ അക്രമത്തിലും വീടുമുറ്റത്ത് നിർത്തിയിരുന്ന കാറുകൾ തകർക്കപ്പെട്ടതിലും ഡോക്ടർമാരുടെ സംഘടന പ്രതിഷേധിച്ചു. വെളുപ്പിന് ഒരുമണിക്കും രണ്ടുമണിക്കും ഇടയിൽ ആയിരുന്നു അക്രമണം . ഡോക്ടർ ദമ്പതികൾ ഉറക്കത്തിലായിരുന്നു അവരുടെ വീടിന്റെ ജനലുകൾ കല്ലെറിഞ്ഞ് തകർക്കുകയും ഇരുവരുടെയും കാറുകളുടെയും ചില്ലുകൾ അക്രമികൾ വലിയ ചെങ്കല്ലെറിഞ്ഞു തകർക്കുകയും ചെയ്തു. കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് ദമ്പതിമാർ വീട്ടിൽ പ്രാക്ടീസ് ചെയ്തിരുന്നില്ല. കുടുംബസമേതം താമസിക്കുന്ന സ്വന്തം വീട്ടിൽ പോലും സ്വസ്ഥവും സുരക്ഷിതവുമായി കഴിയാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് ഡോക്ടർ സമൂഹം കടന്നുപോകുന്നത് എന്നത് ഭീതിപ്പെടുത്തുന്നതാണെന്ന്കെജിഎംഒഎ ഭാരവാഹികൾ പറഞ്ഞു. അതിക്രമം കാട്ടിയവരെ കണ്ടു പിടിക്കുകയും നിയമത്തിന് മുമ്പിൽ കൊണ്ടുവരികയും വേണം. ഇത്തരം അക്രമ സംഭവങ്ങൾ അഴിച്ചു വിടുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും സംഘടന സംഘടനാ ജില്ലാ ഭാരവാഹികളായ ഡോ.എ.ടി. മനോജ് , ഡോ. ഷിൻസി എന്നിവർ ആവശ്യപ്പെട്ടു.

Reactions

Post a Comment

0 Comments