കാസർകോട്: നിയന്ത്രണം നഷ്ടപ്പെട്ട
കെ എസ് . ആർ . ടി . സി ബസ് മതിലിലിടിച്ചു. വാഹനങ്ങൾ തകർന്നു. കാസർകോട് ട്രാഫിക് സർക്കിളിനടുത്ത് ഇന്നുച്ചക്കാണ് അപകടം. ബസ് മതിലിൽ ഇടിച്ച് നിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ഇവിടെയുള്ള
വൈദ്യുതി പോസ്റ്റ് തകരാതിരുന്നതും ഭാഗ്യമായി . രണ്ട് മോട്ടോർ ബൈക്കുകൾ ഉൾപെടെ വാഹനങ്ങൾ തകർന്നു. ബ്രേക്ക് തകരാറായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് പാഞ്ഞ് കയറുകയയിരുന്നുവെന്നാണ് വിവരം. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments