Ticker

6/recent/ticker-posts

ചാരിറ്റി പ്രവർത്തനത്തിന് പിരിവിനെത്തി വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച് രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായെത്തിയ കുപ്രസിദ്ധ മോഷ്ടാവ്. കൊല്ലം ഇരവിപുരം ചേതന നഗർ 165 ലെ വാളത്തുങ്കൽ ഉണ്ണി മുരുകൻ 30 ആണ് ചാരിറ്റി പ്രവർത്തനത്തിൻ്റെ മറവിൽ കവർച്ച നടത്തിയത്. മാവുങ്കാൽ കാട്ടു കുളങ്ങരയിലെ താഴത്തുങ്കാൽ സി. വി. ഗീതയുടെ വീട്ടിൽ ആയിരുന്നു ഒരാഴ്ച മുൻപ് കവർച്ച നടന്നത്. കാഞ്ഞങ്ങാട്ട് ശാഖകളും ഓഫീസുമുള്ള ഒരു ചാരിറ്റി സംഘടനക്ക് വേണ്ടി പിരിവിനെത്തിയതായിരുന്നു കുപ്രസിദ്ധ മോഷ്ടാവ്. ഗീതയുടെ വീട്ടിലെത്തിയപ്പോൾ അടച്ചിട്ട നിലയിലായിരുന്നു. തുടർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. പുറത്ത് സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് വീട് തുറന്നു. അലമാരയുടെ ലോക്കറിൽ നിന്നും ആ ഭരണങ്ങൾ കവർന്ന് പട്ടാപകൽ സ്ഥലം വിടുകയായിരുന്നു. 4 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയതിന് പിന്നാലെ അന്വേഷണവുമായി പൊലീസെത്തി. സമീപ പ്രദേശങ്ങളിലെ വീടുകളിലും പ്രതിപണപ്പിരിവിനെത്തിയിരുന്നു. ഇവിടെ ചാരിറ്റി സംഘടനയുടെ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസ് ലഭിച്ചതാണ് പ്രതിയിലേക്കെത്താൻ സഹായകമായത്. നോട്ടീസിൽ നിന്നും ലഭിച്ച ചാരിറ്റി ഓഫീസ് നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പിരിവിനെത്തിയ വരെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് സൈബർ സെൽ സഹായത്തിനെത്തി. കവർച്ചക്ക് ശേഷം പ്രതി ഒരു ടാക്സി ഡ്രൈവറെ വിളിക്കുകയും ഈടാക്സിയിൽ യാത്ര ചെയ്തെന്നും വൃക്തമായി. ടാക്സി ഡ്രൈവറെ പൊലീസ് ബന്ധപ്പെട്ട ശേഷം കോഴിക്കോട് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പി ടി യിലായപ്പോഴാണ് 17കവർച്ച കേസു കൾ ഉൾപ്പെടെ 20 കേസുകളിലെ പ്രതിയാണെന്നറിയുന്നത്. പ്രതിയെ ഹോസ്ദുർഗ് കോടതി റിമാൻ്റ് ചെയ്തു. 

Reactions

Post a Comment

0 Comments