Ticker

6/recent/ticker-posts

ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ മുജീബിൻ്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി

കാഞ്ഞങ്ങാട് നീലേശ്വരംഅഴിത്തലയില്‍ മീൻപിടുത്ത ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മീൻപിടുത്ത തൊഴിലാളി മുജീബിന്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം നാവികസേനയുടെ ബേപ്പൂരില്‍ നിന്നുളള ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ്, നാവികസേനയുടെ ഷിപ്പ്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട്, കോസ്റ്റല്‍ പോലീസിന്റെ പട്രോള്‍ ബോട്ട്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടും കോസ്റ്റല്‍ 
പൊലീസിന്റെ പട്രോള്‍ ബോട്ടും ഉപയോഗിച്ചുള്ള തിരച്ചില്‍  നടത്തിയിരുന്നു  വലയുടെയും ബോട്ടിന്റെയും അവശിഷ്ടങ്ങളും തിരച്ചലില്‍ കണ്ടെത്തി. കോസ്റ്റല്‍  സി.ഐ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഹോസ്ദുര്‍ഗ് താഹ്‌സില്‍ദാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Reactions

Post a Comment

0 Comments