Ticker

6/recent/ticker-posts

സ്ഫോടക വസ്തുക്കളുമായി ഒരാൾ പിടിയിൽ

കുറ്റിക്കോൽ: അനധികൃതമായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച പനയാൽ സ്വദേശിയെ ബേഡകം 
പൊലീസ് കസ്റ്റഡിയിലെടുത്തു.  ഷാഫി 62 യെയാണ് ബേഡകം എസ് ഐ അരവിന്ദനും സംഘവും അറസ്റ്റ് ചെയ്തത്.അനധികൃതമായി കരിങ്കൽ ഖനനം നടത്തുന്നതിന് സ്റ്റോക്ക് ചെയ്തതായിരുന്നു. കൊളത്തൂർ വരിക്കുളത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കരിങ്കൽ ഖനനം നടത്തി വന്നത്. കംപ്രസ്സർ ഉപയോഗിച്ച് കുഴികൾ ഉണ്ടാക്കി സ്ഫോടകവസ്തുക്കൾ നിറയ്ക്കുകയായിരുന്നു.60 ജലാറ്റിൻ സ്റ്റിക്കുകളും 51 ഇലക്ട്രിക് ഡെറ്ററേറ്ററുകളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്  റെയ്ഡ് നടത്തിയത്. പൊലീസ് സംഘത്തിൽ ഷിബു, ബാബുദാസ്, ബിജു, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ റിമാൻ്റ് ചെയ്തു.
Reactions

Post a Comment

0 Comments