കാഞ്ഞങ്ങാട് :ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പൂച്ചക്കാട്
തൊട്ടിയിലെമുഹമ്മദ് അഷറഫ് 48 ആണ് മരിച്ചത്.
വാഹനാപകത്തെ തുടർന്ന് ഗുരുതര നിലയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് മരണം. ഒക്ടോബർ 3 ന് പാലക്കുന്ന് വെച്ച് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഒരാഴ്ചയിലേറെയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. തലയോട്ടിക്ക് ആഴത്തിൽ മുറിവേറ്റ നിലയിൽ രക്തസ്രാവമുണ്ടായിരുന്നു. രണ്ട് ഓപ്പറേഷന് വിധേയനായെങ്കിലും ബോധാവസ്ഥയിലെത്തിയില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ശ്വാസം നിലനിർത്താൻ പരിശ്രമിച്ചെങ്കിലും വഷളായി. പുലർച്ചെ മരിച്ചു. ഗുജറാത്ത് സ്വദേശിയായ പരേതനായ ഷംസുദ്ദീനാണ് അഷറഫിൻ്റെ പിതാവ്. പാചക തൊഴിലാളിയായിരുന്നു. ഭാര്യ റസിയ. മക്കൾ: അതിഞ്ഞാൽ ന്യൂലൈഫ് ഹോസ്പിറ്റൽ നഴ്സ് ആയിഷത്തു ഷബ്ന, അഷ്ഫാഖ്, സലാഹുദ്ദീൻ.
0 Comments