Ticker

6/recent/ticker-posts

മോട്ടോർ ബൈക്ക് സ്കൂട്ടറിലിടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു

കാഞ്ഞങ്ങാട് : ദേശീയ പാതയിൽമോട്ടോർ ബൈക്ക് സ്കൂട്ടറിലിടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു. പൊയിനാച്ചി മൊട്ടയിലെ രാജേന്ദ്രന്റെ മകൻ മണികണ്ഠൻ 23 ആണ് മരിച്ചത്. യൂത്ത് കോൺഗ്രസ് ചെ
മ്മനാട് മണ്ഡലം ജനറൽ സെക്രട്ടറിയാണ്. ഇന്നലെ രാത്രി പൊയിനാച്ചി പെട്രോൾ പമ്പിന് മുൻവശത്തു വെച്ചാണ് അപകടം. ഞ ക്ലി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മണികണ്ഠൻ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ച ബന്ധു പൊയിനാച്ചിയിലെ പി.എം. മിഥുനെ 23 പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ്റെ പേരിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. മാതാവ്: പ്രസന്ന . സ ഹോദരി: രസ്ന.
Reactions

Post a Comment

0 Comments