കാഞ്ഞങ്ങാട് : വയോധികനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം. പ്രതിക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ബല്ലചെമ്മട്ടം വയൽ അടമ്പിലെ എ.വി.ജയചന്ദ്രനെ 75യാണ് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതെന്നാണ് പരാതി. നാരായണനെ 62തിരെയാണ് കേസ്. കുറ്റിക്കാലിൽ വെച്ച് കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. കൈ കൊണ്ട് അടിക്കുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്താൻ ശ്രമിച്ചു. കഴുത്ത് പിടിച്ച് ഞെരിക്കുകയും ചെയ്തു. അയൽവാസി വന്ന് പിടിച്ചു മാറ്റിയില്ലായിരുന്നുവെങ്കിൽ ശ്വാസം മുട്ടി മരിക്കുമായിരുന്നുവെന്നാണ് കേസ്'.
0 Comments