Ticker

6/recent/ticker-posts

പൂഴികടത്തുകാർക്ക് വഴി ഒരുക്കി കൊടുത്ത ആൾക്കെതിരെ പൊലീസ് കേസ്

കാസർകോട്: പുഴയിൽ നിന്നും മണൽ കടത്താൻ
 വഴി ഒരുക്കി കൊടുത്ത ആൾക്കെതിരെ പൊലീസ് കേസെടുത്തു. ഇച്ചിലം കോടി ലെ സുധീഷ് ചന്ദ്ര 55ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. പച്ചമ്പള കക്കടം ജാറത്ത് നിന്നും ടാർ റോഡിൽ നിന്നും ഷിറിയ പുഴയിലേക്കാണ് വഴി ഒരുക്കിയത്. കാടുകൾ വെട്ടികല്ലിട്ട് റോഡ് നിർമ്മിച്ചത് പൊലീസ് നേരിട്ട് കാണുകയായിരുന്നു. തുടർന്നാണ് മണൽ കടത്തുകാർക്ക് ഒത്താശ ചെയ്തതിന്ന് സുധീഷ് ചന്ദ്രക്കെതിരെ കേസെടുത്തത്.
Reactions

Post a Comment

0 Comments