Ticker

6/recent/ticker-posts

അജാനൂരിലെ 12 വയസ്സുകാരിയെ പീഡിപ്പിച്ച ഇട്ടമ്മൽ യുവാവിന് 13 വർഷം കഠിന തടവ്

കാഞ്ഞങ്ങാട്: കുളി കഴിഞ്ഞ് മടങ്ങുകയായിരുന്ന 12 വയസ്സുകാരിയെ പീഡിപ്പിച്ച അജാനൂർ ഇട്ടമ്മൽ സ്വദേശിയായ പ്രതിയെ ഹൊസ്ദുർഗ് പോക്സോ കോടതി 13 വർഷം കഠിന തടവിനും 90000 രൂപ പിഴയടക്കാനും ശിക്ഷിച്ചു
കൊളവയൽ ഇട്ടമ്മലിലെ കെ.സനലിനെ 35യാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്സ്സ്പെഷ്യൽ കോടതി ജഡ്ജ്.സുരേഷ് കുമാർ ശിക്ഷിച്ചത്.2017 നവംബർ 18ന് വൈകീട്ട് 4 മണിക്കാണ് കേസിനാസ്പദമായ സംഭവം
ഹൊസ്ദുദുർഗ് പോലിസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
വീടിന് പുറത്തുള്ള കുളിമുറിയിൽ നിന്നും പുറത്തു വന്ന പെൺകുട്ടിയെ സനൽ പീഡിപ്പിച്ചതായാണ് കുറ്റപത്രം. പോലിസ് അന്വേഷണത്തിൽ 12 കാരിയായ ദളിത് പെൺകുട്ടിയെ പ്രതി ഒരു വർഷമായി പീഡിപ്പിക്കുന്നതായി കണ്ടെത്തി.
പോക്സോ, ദളിത് പെൺകുട്ടിയെ പിഡിപ്പിക്കൽ ഉൾപ്പെടെ ആറ് വകുപ്പുകളിലായാണ് ശിക്ഷ
ശിക്ഷ ഒരുമിച്ച് മൂന്ന് വർഷം അനുഭവിച്ചാൽ മതിയാവും
പിഴയൊടുക്കുന്നില്ലെങ്കിൽ 17 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് വിധിന്യായത്തിൽ വ്യക്തമാക്കി. പീഡനത്തിനിരയായ പെൺകുട്ടിക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ബിന്ദു ഹാജരായി.
Reactions

Post a Comment

0 Comments