Ticker

6/recent/ticker-posts

കടപ്പുറത്ത് ഗോവ മദ്യം വിറ്റമീനാപ്പീസ് യുവാക്കൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഗോവൻ നിർമിത വിദേശ മദ്യം വിൽക്കുകയായിരുന്ന  മൂന്നുപേരെ ഹോസ്ദുർഗ് എസ്.ഐ കെ പി സതീഷും സംഘവും അറസ്റ്റ് ചെയ്തു. മീനാപ്പീസ് കടപ്പുറത്താണ് മദ്യ  വിൽപ്പന നടത്തിയത്.  മീനാപ്പീസ് കടപ്പുറം സ്വദേശികളായ ജലീൽ (42), കെ.വി ബൈജു (35), സിറാജ് (32) എന്നിവരാണ്  അറസ്റ്റിലായത്. 150 മില്ലി ലിറ്റർ വീതമുള്ള 11 കുപ്പി വിദേശമദ്യവുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാൻഡ് ചെയ്തു.
Reactions

Post a Comment

0 Comments