Ticker

6/recent/ticker-posts

ഉമ്മയെ അപമാനിച്ച് ഫേസ് ബുക്ക് പോസ്റ്റ്, മക്കൾക്ക് മർദ്ദനം. നഷ്ടപരിഹാരം നൽകാൻ കോടതി വിധി

കാഞ്ഞങ്ങാട്: സഹോദരങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഹാജരാകാതിരുന്ന ഒന്നാം പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച കോടതി രണ്ടാം പ്രതിയാട്  പരാതിക്കാർക്ക് 5000 രൂപ വീതം നഷ്ടപരിഹാരം നൽകുവാനും നിർദേശിച്ചു.   പടന്ന  കാവും തലയിലെ മുസ്തഫയ്തിരെയാണ്  കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ ഹാജരായ രണ്ടാം പ്രതി കാന്തിലോട്ടെ  സി എച്ച് സൈഫുദ്ദീനോടാണ് പരാതിക്കാർക്ക്  നഷ്ടപരിഹാരം നൽകുവാൻ  ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഉത്തരവിട്ടത്. ജാമ്യക്കാർക്ക് നോട്ടീസയക്കുവാനും ഉത്തരവായി. പടന്ന കടപ്പുറത്തെ മുജീത്തബിനേയും സഹോദരനെയുമാണ്  ആക്രമിച്ചത് പടന്ന കടപ്പുറത്ത് വച്ച് 2016 സെപ്റ്റംബർ 30 നാണ് അക്രമിച്ചത് മാതാപിതാക്കൾക്കെതിരെ ഫേസ്ബുക്കിൽ   അപവാദങ്ങൾ പ്രചരിപ്പിക്കുകയും ഫോണിലൂടെ വിളിച്ച് മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തതിനാണ് സഹോദരങ്ങളെ ആക്രമിച്ചത്
Reactions

Post a Comment

0 Comments