Ticker

6/recent/ticker-posts

സംസ്ഥാന കാരംസ് മത്സരം പടന്നക്കാട്



കാഞ്ഞങ്ങാട് :  സംസ്ഥാന കാരംസ്  ഡിസംബർ 3ന്  പടന്നക്കാട് ഗുഡ് ഷെപേഡ് പാസ്റ്ററൽ സെന്ററിൽ തുടങ്ങി.
. കോഴിക്കോട് ജില്ലയ്ക്കു വടക്ക് ഇതാദ്യമായാണ് സംസ്ഥാന കാരംസ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. മെൻ, വിമൻ, വെറ്ററൻസ് വിഭാഗങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള ഇരുന്നൂറിൽപ്പരം കാരംസ് താരങ്ങൾ മൽസര രംഗത്തുണ്ട്. ജി.എസ്.പ്രദീപ് ഉൾപ്പെടെയുള്ള സെലിബ്രിറ്റി കാരംസ് താരങ്ങളും മൽസരത്തിൽ പങ്കെടുക്കും.
 രാവിലെ 9 മണിക്ക് രജിസ്‌ട്രേഷൻ നടന്നു.. 11. 30 ന് ഇ.ചന്ദ്രശേഖരൻ എംഎൽഎ മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർപേഴ്‌സൺ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു.. പിന്നീട് മൽസരങ്ങൾ തുടങ്ങി.ഡിസംബർ നാലിന് രാവിലെ മുതൽ മൽസരങ്ങൾ തുടരും. വൈകുന്നേരം 4 മണിക്ക് കാരംസ് അസോസിയേഷൻ കേരള ജനറൽബോഡി യോഗം. സംസ്ഥാന പ്രസിഡന്റ് പി.എസ്.മനേക്ഷ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എം.പി.ചന്ദ്രശേഖരൻ റിപ്പോർട്ട് അവതരിപ്പിക്കും. സമാപന ദിവസമായ ഡിസംബർ 5 നു രാവിലെ 9 മണി മുതൽ മൽസരങ്ങൾ. വൈകുന്നേരം 5 മണിക്ക് സമാപന പരിപാടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ്9 പ്രസിഡന്റ് ഒ.കെ.വിനീഷ് മുഖ്യാതിഥിയാകും. വിജയികൾക്കു ട്രോഫികളും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നതോടെ ചാംപ്യൻഷിപ്പ് സമാപിക്കും. 
Reactions

Post a Comment

0 Comments