കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി ചന്തേരയിലെ ടി.കെ പൂക്കോയ ഇന്ന് വ്യാഴാഴ്ച വൈകീട്ട്ജയിൽ മോചിതനായി.കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളിലും കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചനം കാഞ്ഞങ്ങാട്ടെ കാസർകോട് ജില്ലാ ജയിലിൽ മാസങ്ങളായി റിമാന്റ് തടവുകാരനായി കഴിയുകയായിരുന്നു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള നൂറോളം കേസുകളിൽ നേരത്തെ പുക്കോയക്ക് ജാമ്യം ലഭിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ കോടതികളിൽ നിന്ന് ജാമ്യം ലഭിച്ചതോടെയാണ് മോചനം മുൻ എംഎൽഎഎം സി ഖമറുദ്ദീന്റെ കൂട്ടുപ്രതിയാണ് പൂക്കോ. ഒമ്പത് മാസമായി ഒളിവിലായിരുന്ന അദ്ദേഹം ഹൊസ്ദുര്‍ഗ് കോടതിയില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്.
മഞ്ചേശ്വരം മുന്‍ എം എല്‍ എ എം സി ഖമറുദ്ദീനും പൂക്കോയയും പ്രതിയായ നൂറിലേറെ പരാതികളായിരുന്നു കാസര്‍കോട്ടേയും കണ്ണൂരിലേയും വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചത്. തുടര്‍ന്ന് എം സി ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. 93 ദിവസത്തോളം ഖമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന അദ്ദേഹം മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ കേസിലെ കൂട്ടുപ്രതി പൂക്കോയയെ പിടി കിട്ടിയില്ല.
കേസിന്റെ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കയും, വലിയ രീതിയില്‍ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെയാണ് നേപ്പാളിൽ നിന്നും നാട്ടിലെത്തി ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങിയത്
0 Comments