കാഞ്ഞങ്ങാട് എണ്ണപ്പാറ കോളനിയിലെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന വ്യക്തിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ് കോടതിയെ സമീപിച്ചു പാണത്തൂർ സ്വദേശി ബിജു പൗലോസ് നുണപരിശോധനയ്ക്ക് വിധേയമാക്കണ മെന്നാവശ്യപ്പെട്ടാണ് ബേക്കൽ ഡി വൈ എസ് പി സി.കെ.സുനിൽകുമാർ ഹൊസ്ദുർഗ്ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയെ സമീപിച്ചത് ബിജു പൗലോസ് രേഷ്മയെ കടത്തിക്കൊണ്ടുപോയി എറണാകുളത്ത് പാർപ്പിച്ചതയാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത് ബിജു പൗലോസ് പോലീസ് അന്വേഷണവുമായി സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ് തുനിഞ്ഞിരിക്കുന്നത് കോടതി അനുമതി ലഭിച്ചാലുടൻ നുണ പരിശോധനയ്ക്ക് വിധേയമാക്കും പത്തുവർഷം മുൻപാണ് രേഷ്മ എന്ന പെൺകുട്ടിയെ കാണാതായി 18 വയസ്സ് ആയിരുന്നു അന്ന് രേഷ്മയുടെ പ്രായം രേഷ്മയെ എറണാകുളത്തേക്ക് കൊണ്ടുപോയതിന് ശേഷമാണ് കാണാതായത്. യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ സമരരംഗത്താണ്
0 Comments