Ticker

6/recent/ticker-posts

അതി ദരിദ്രരെ കണ്ടെത്താൻ പരിശീലനം

കാഞ്ഞങ്ങാട്:അതിദരിദ്രരെ കണ്ടെത്തൽ പരിശീലന പരിപാടി ആരംഭിച്ചു. വെള്ളിക്കോത്ത്: അജാനൂർ ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്രരെ കണ്ടെത്തൽ പ്രകൃയയ്ക്കായുള്ള പരിശീലന പരിപാടി തുടങ്ങി. പഞ്ചായത്തിലെ വാർഡ് തല സമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയാണ് കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്നത്. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, വാർഡ് മെമ്പർമാരായ കെ. വി. ലക്ഷ്മി, എം. ബാലകൃഷ്ണൻ, അശോകൻ ഇട്ടമ്മൽ, പി.മിനി  എന്നിവർ സംസാരിച്ചു.  അജാനൂർ പഞ്ചായത്ത് തല റിസോഴ്സ് പേഴ്സൺ വി. ടി.കാർത്ത്യായനി, കില റിസോഴ്സ് പേഴ്സൺമാരായ പപ്പൻ കുട്ടമത്ത്, കെ മാധവൻ നമ്പ്യാർ, ജില്ലാ കോഡിനേറ്റർ അജയൻ പനയാൽ എന്നിവർ വിവിധ സെഷനുകളിലായി ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
Reactions

Post a Comment

0 Comments